ദേശീയപാത വാര്യാടിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

വാര്യാട്:  ദേശീയപാത – 766 വാര്യാടിൽ നിയന്ത്രണം വിട്ട കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റൊരു കാറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന ഓംനി വാനിലുമാണ് ഇടിച്ചത്.

 

അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ചെറിയ തോതിൽ ഗതാഗത തടസ്സമുണ്ടായി. വാര്യാട് മേഖലയിൽ ആവശ്യത്തിന് ‘സ്റ്റോപ്പ് ആൻഡ് പ്രൊസീഡ്’ ബോർഡുകളോ മറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളോ സ്ഥാപിക്കാത്തതാണ് ഇവിടെ അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!