മുള്ളൻകൊല്ലി: സെന്റ് തോമസ് എ.യു.പി. സ്കൂൾ കായികമേള ‘SPORTIVA 2K26’സംഘടിപ്പിച്ചു

മുള്ളൻകൊല്ലി: സെന്റ് തോമസ് എ.യു.പി. സ്കൂളിന്റെ കായികമേള ‘SPORTIVA 2K26’ സെപ്റ്റംബർ 14-ന് ആവേശപൂർവം സംഘടിപ്പിച്ചു. പുൽപ്പള്ളി സബ് ഇൻസ്‌പെക്ടർ ബെന്നി കെ.വി. കായികമേള ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് മിനി ജോൺ സ്വാഗതം ആശംസിച്ചു. ദീപശിഖാ പ്രയാണവും കുട്ടികളുടെ വിവിധ ഹൗസ് അടിസ്ഥാനത്തിലുള്ള മാർച്ച് പാസ്റ്റും ചടങ്ങിന് മാറ്റുകൂട്ടി. സ്കൂൾ ലീഡർ മാസ്‌റ്റർ ജൊഹാൻ മാത്യു ബിജോയി മാർച്ച് പാസ്റ്റ് നയിച്ചു. തുടർന്ന് കായിക പതാക ഉയർത്തി.

 

ജനറൽ ക്യാപ്റ്റൻ മാസ്‌റ്റർ ആൽഡ്രിനോ ഷിബു കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ. പ്രസിഡന്റ് നോബി പള്ളിത്തറ, എം.പി.ടി.എ. പ്രസിഡന്റ് സബിത പൂത്തോട്ടയിൽ, സ്പോർട്സ് ക്ലബ്ബ് അംഗങ്ങളായ ശ്രീ റോണി ജോർജ്, അമൽഡ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. സ്പോർട്സ് കമ്മിറ്റി കോ-ഓർഡിനേറ്റർ ശ്രീ. നൗഫൽ കെ.എം. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

 

തുടർന്ന് വിവിധ വിഭാഗങ്ങളിലായി നടത്തപ്പെട്ട കായിക ഇനങ്ങളിൽ വിദ്യാർഥികൾ ആവേശത്തോടെ മാറ്റുരച്ചു. കായികക്ഷമത, അച്ചടക്കം, കൂട്ടായ്മ, ആരോഗ്യകരമായ മത്സരബോധം എന്നിവ വളർത്തുക എന്ന സന്ദേശമുയർത്തിയ കായികമേള വിദ്യാർഥികൾക്ക് ആവേശകരമായ അനുഭവമായി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!