മലപ്പുറം : കൊളപ്പുറത്ത് പുതിയ ദേശീയപാതയിലൂടെ കാർ തെറ്റായ ദിശയിൽ ഓടിച്ച സംഭവത്തിൽ കേസെടുത്ത് MVD.ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി.
MVD യുടെ ഫേസ്ബുക് പോസ്റ്റ്
കഴിഞ്ഞദിവസം മലപ്പുറം ജില്ലയിലെ കൊളപ്പുറം എന്ന സ്ഥലത്ത് NH 66 ൽ സ്പീഡ് ട്രാക്കിൽ സ്വാഭാവിക ഗതാഗതത്തിൻ്റെ എതിർ ദിശയിൽ ഒരു കാർ അപകടകരമായ രീതിയിൽ ഓടിച്ചു വന്നതിൽ MVD കേസെടുത്ത് കോടതിക്ക് കൈമാറി. വാഹന ഉടമ വിദേശത്തായതിനാൽ ഉടമയുടെ ബന്ധുവാണ് വാഹനം ഓടിച്ചത് എന്നാണ് ലഭ്യമായ വിവരം. വാഹനം ഓടിച്ചയാളുടെ ലൈസൻസിൻമേൽ ശിക്ഷാ നടപടി എടുക്കുന്നതിന്റെ ഭാഗമായി വാഹനം ഓടിച്ച ഡ്രൈവർ മലപ്പുറം ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരാവുന്നതിനായി നോട്ടീസ് നൽകിയിട്ടുണ്ട്. ആറുവരിപ്പാതയിൽ എതിർശയിൽ വാഹനം ഓടിക്കുന്നത് അത്യന്തം ആത്മഹത്യാപരവും മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന പ്രവൃത്തിയുമാണ്. ഇത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ മോട്ടോർ വാഹന നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.
