സവാള വില ഇനിയും കുറയും, കുറഞ്ഞില്ലെങ്കിൽ ഹോർട്ടികോർപ് വഴി കൂടുതൽ സവാള എത്തിക്കും: ടി. സിദ്ധിഖ്

തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വ്യക്തത വരുത്തി കൃഷി മന്ത്രി അഡ്വ. ടി. സിദ്ധിഖ്. ആഭ്യന്തര വിപണിയിൽ ഉത്പാദനം കുറഞ്ഞതാണ് വില വർധനവിനുള്ള പ്രധാന കാരണം. എന്നാൽ, ഇന്നത്തെ വിപണി വിലയിൽ നിന്നും സവാളയുടെ വില ഇനിയും കുറയും. അഥവാ കുറഞ്ഞില്ലെങ്കിൽ ഹോർട്ടികോർപ് വഴി കൂടുതൽ സവാള വിപണിയിൽ എത്തിക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

നിലവിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സവാള വില 70 രൂപയുടെ അടുത്തെത്തിയിട്ടുണ്ട്. ഓണസമയത്ത് 55 മുതൽ 60 രൂപ വരെ ഉണ്ടായിരുന്ന സവാളയുടെ വില ഓണം കഴിഞ്ഞതിന് ശേഷം 70 രൂപയിലേക്കെത്തി. ഓണസമയത്തെ വില വർധനവ് മറികടക്കാൻ ഹോർട്ടികോർപ് വഴി 100 ടൺ സവാള ഓണ വിപണിയിൽ സർക്കാർ എത്തിക്കാൻ ശ്രമിച്ചു.

 

അതിൽ 80 ടൺ സവാള കിലോക്ക് 35 രൂപ നിരക്കിൽ കേരളത്തിലുടനീളം വിൽപ്പന നടത്തിയിരുന്നു. വില കുറഞ്ഞില്ലെങ്കിൽ ഇനിയും സവാള ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയിൽ ഹോർട്ടികോർപ് വഴി വിൽപ്പന നടത്താനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!