കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട് :മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കാട്ടുരിൽ നിന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികളായ ചൂലൂർ വെള്ളലശ്ശേരി സ്വദേശി തൊങ്ങന്നൂർ കുഴി വീട്ടിൽ ജംഷാദ് (18 വയസ്സ്), വെള്ളി പറമ്പ് പൂവൻപറമ്പത്ത് മീത്തൽ വീട്ടിൽ ആദിത്യൻ (19 വയസ്സ്) എന്നിവരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.

 

ഈ കേസിലെ പ്രതികളായ കുറ്റിക്കാടൂർ പൈങ്ങോട്ടുപുറം കുന്നത്ത്ചേരി വീട്ടിൽ ആദർശ് (20 വയസ്സ്), മലപ്പുറം വാഴക്കാട് സ്വദേശി പുതിയത്തിങ്കൽ വീട്ടിൽ നിജാസ് (18 വയസ്സ്) എന്നിവരെ മെഡിക്കല്‍ കോളേജ് പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിലെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തു.

 

കുറ്റിക്കാട്ടുർ M A ചിക്കൻ സ്റ്റാളിനു പിന്നിലുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കു താമസിക്കുന്ന ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറിയ പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയും, അടിച്ചു പരിക്കേൽപ്പിച്ചും മൊബൈൽ ഫോൺ അപഹരിച്ചു കൊണ്ടുപോകുകയായിരുന്നു. അന്ന് നാട്ടുകാർ തടഞ്ഞുവെച്ച ആദർശ്, നിജാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും, ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പോലീസ് സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികൾ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

 

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ യൂനുസ്, മുരളി, സജി, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർമാരായ ഷാജി, ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!