അമിത വില ഈടാക്കുന്നതായി പരാതി; ബത്തേരിയിലെ, തിയേറ്ററുകളിലും പരിശോധന നടത്തി

സുൽത്താൻ ബത്തേരി: മാളുകളിലും, മൾട്ടി പ്ലസ് തിയറ്ററുകളിലും കുപ്പിവെള്ളത്തിനും മറ്റു ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നു എന്ന പരാതിയിന്മേൽ സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന മാളുകളിലും, തിയേറ്ററുകളിലും ജില്ലാ സപ്ലൈ ഓഫീസർ ഇൻചാർജ് പ്രവീൺ പി.എസിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി.രണ്ട് സ്ഥലങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി.

 

പരിശോധനയിൽ എൻ.കെ രേഷ്‌മ (ഫുഡ് സേഫ്റ്റി ഓഫീസർ സുൽത്താൻ ബത്തേരി), റിനീഷ് (ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ് ലീഗൽ മെട്രോളജി സുൽത്താൻ ബത്തേരി), റേഷൻ ഇൻസ്പെക്ടർ പ്രസാദ് കെ ബി, പത്മനാഭൻ, അനൂപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധന ഇനിയും തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!