സൗദിയിലെ ഹൗസ് ഡ്രൈവര്‍ വിസക്ക് ഇന്ത്യയില്‍ ടെസ്റ്റ് ; കേരളത്തിലെ ടെസ്റ്റ് കൊച്ചിയില്‍

റിയാദ്: സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ വിസയിൽ പോകാനുദ്ദേശിക്കുന്നവർക്ക് ഇന്ത്യയിൽ ഇന്ന് മുതൽ സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാം വഴി നടത്തുന്ന ഈ ടെസ്റ്റ് സംബന്ധിച്ച് ഇന്നലെയാണ് ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് ലഭിച്ചത്. മറ്റു ഗാർഹിക വിസകൾക്ക് ഇപ്പോൾ ടെസ്റ്റ് നിർബന്ധമില്ല.

 

ഹൗസ് ഡ്രൈവർ എന്നറിയപ്പെടുന്ന പ്രൈവറ്റ് ഡ്രൈവർ (സായിഖ് ഖാസ്) വിസയിൽ ജോലി തേടി പോകുന്നവർക്ക് സ്കിൽ ടെസ്റ്റ് ഏർപ്പെടുത്തുമെന്ന് മുംബൈ സൗദി കോൺസുലേറ്റും സൗദി എംബസിയും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അത് സംബന്ധിച്ച് അന്തിമ തീരുമാനമായിരുന്നില്ല. ഇന്നലെയും നിരവധി പേരുടെ വിസകൾ ടെസ്റ്റ് നടപടിക്രമങ്ങളില്ലാതെ പൂർത്തിയാക്കിയിരുന്നു. രാത്രിയോടെയാണ് സൗദി ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ മുസാനിദിൽ സ്കിൽ ടെസ്റ്റ് ഒപ്ഷൻ അപ്ഡേറ്റ് ചെയ്തത്. ഇനി ടെസ്റ്റില്ലാതെ ഹൗസ് ഡ്രൈവർ വിസ സ്റ്റാമ്പ് ചെയ്യാനാകില്ല.

 

നിലവിൽ കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് ഹൗസ് ഡ്രൈവർമാർക്ക് സ്കിൽ ടെസ്റ്റ് കേന്ദ്രമുള്ളത്. അതായത് കൊച്ചി കേന്ദ്രത്തിൽ അപോയിൻമെന്റ് എടുത്ത് ടെസ്റ്റ് പൂർത്തിയാക്കേണ്ടിവരും. അഹമ്മദാബാദ്, അജ്‌മീർ, ബംഗളുരു, ഗാസിയാബാദ്, ലക്നോ, മധുരൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റു ടെസ്റ്റ് കേന്ദ്രങ്ങൾ. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് ഇന്ത്യയിലെ ടെസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പാസ്പോർട്ട് വിവരങ്ങൾ സ്കിൽ ടെസ്റ്റ് പ്രോഗ്രാമിന്റെ വെബ്സൈറ്റിൽ നൽകി അപോയിൻമെൻ്റെടുത്താണ് ടെസ്റ്റിന് ഹാജരാകേണ്ടതെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!