മൊബൈല്‍ റീചാര്‍ജിങ് ; 28 ദിവസത്തെ റീചാര്‍ജ് കൊള്ള അവസാനിക്കുന്നു ഉത്തരവിറക്കി ട്രായ്

ന്യൂഡല്‍ഹി: മൊബൈല്‍ റീചാര്‍ജിങ്ങില്‍ നിര്‍ണായക നിര്‍ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 28 ദിവസത്തിന്റെ പ്ലാനിന് പകരം ഇനി 30 ദിവസത്തെ പ്ലാനുകള്‍ നല്‍കണമെന്ന് ട്രായ് ഉത്തരവിട്ടു. ഇതോടെ വര്‍ഷത്തില്‍ 12 തവണയിലേറെ മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യുന്ന സാഹചര്യം ഒഴിവാകും. ഇതിനൊപ്പം വോയ്‌സ്, എസ്എംഎസ് എന്നിവ മാത്രമുള്ള പ്ലാനുകള്‍ നല്‍കണമെന്നും ട്രായ് ഉത്തരവിട്ടിട്ടുണ്ട്.

 

ട്രായ് കൊണ്ടുവന്ന ഭേദഗതി പ്രകാരം, മൊബൈല്‍ സേവനദാതാക്കള്‍ വോയ്‌സ്, എസ്എംഎസ് സേവനങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന പ്രത്യേക താരിഫ് വൗച്ചര്‍ നല്‍കണം. ഇത്തരം പ്ലാനുകള്‍ക്ക് 365 ദിവസം വരെ വാലിഡിറ്റി നല്‍കാനും അനുമതിയുണ്ട്.

 

ഇതിന്റെ ഭാഗമായി ജിയോ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ വോയ്‌സ്, എസ്എംഎസ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, എയര്‍ടെല്ലിന്റെ 499 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 900 എസ്എംഎസുകളും 84 ദിവസത്തെ വാലിഡിറ്റിയും ഉള്‍പ്പെടുന്നു. ജിയോയും സമാനമായ വോയ്‌സ്, എസ്എംഎസ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. പ്രധാനമായും മുതിര്‍ന്ന പൗരന്മാര്‍, ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍, വീട്ടില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളതിനാല്‍ മൊബൈല്‍ ഡാറ്റ ആവശ്യമില്ലാത്തവര്‍ എന്നിവര്‍ക്കാണ് ഇത്തരം പ്ലാനുകള്‍ കൂടുതല്‍ പ്രയോജനപ്പെടുക. ഡാറ്റ ആവശ്യമില്ലാത്ത സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ പണം നല്‍കേണ്ട സാഹചര്യം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.

 

ട്രായിയുടെ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം, ടെലികോം കമ്പനികള്‍ തങ്ങളുടെ ലഭ്യമായ എല്ലാ പ്ലാനുകളുടെയും വിവരങ്ങള്‍ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും കസ്റ്റമര്‍ കെയര്‍ സെന്ററുകളിലും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും പ്രസിദ്ധീകരിക്കണം. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ പ്ലാനുകള്‍ താരതമ്യം ചെയ്ത് ആവശ്യത്തിനനുസരിച്ച് റീചാര്‍ജ് തിരഞ്ഞെടുക്കാനാകും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!