മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ വയോധിക മരിച്ചു

മലപ്പുറം: എടവണ്ണയിൽ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തിൽ അൻപത്തൊന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടവണ്ണ കിഴക്കെ ചാത്തല്ലൂരിലെ പരശുരാമൻ കുന്നത്ത് ഫാത്തിമയാണ് മരണപ്പെട്ടത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്കുകൂടി പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പുലർച്ചെ പള്ളിയിലേക്ക് നമസ്കാരത്തിനും മറ്റുമായി പോവുകയായിരുന്ന പ്രദേശവാസികളെയാണ് കാട്ടുപന്നി ആക്രമിച്ചത്.

 

ജനവാസ മേഖലയിലേക്ക് ഇറങ്ങിയ പന്നിയുടെ ഇടിയും ആക്രമണവും മൂലം ഗുരുതരമായി പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധവും ആശങ്കയും ഉയർന്നതിനെത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള അധികാരികൾ ഉടൻ തന്നെ സ്ഥലത്തെത്തി

 

പരുക്കേറ്റ മറ്റ് മൂന്ന് പേരുടെ ചികിത്സയും സുരക്ഷാ മുൻകരുതലുകളും സംബന്ധിച്ച തുടർനടപടികൾ വനംവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് വന്യ മൃഗശല്യം രൂക്ഷമാണെന്നും ഇതിനെതിരെ അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!