നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് മന്ത്രി രമേശ്‌ ചെന്നിത്തല

കൊച്ചി:നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ കുറ്റക്കാർക്ക് വാങ്ങിനൽകുമെന്ന് രമേശ് ചെന്നിത്തല ഉറപ്പു നൽകി.

 

പ്രതിപക്ഷ നേതാവ് പിണറായി വിജയനും മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുടുംബത്തിന്റെ ആശങ്ക പരിഹരിക്കുമെന്നും പ്രതി സുഹൈലിനെതിരെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു.

 

കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കുന്നെന്ന ആശങ്ക ദേവികയുടെ കുടുംബവും പങ്കുവച്ചിരുന്നു. എഫ്ഐആറിൽ പ്രതി സുഹൈൽ സജീവിന്റെ പേരില്ലാത്തതും, പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചതും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കുടുംബം സംശയിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപപ്രചാരണം നടക്കുന്നെന്നും കുടുംബം വൈകാരികമായി പ്രതികരിച്ചിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!