കളിക്കുന്നതിനിടെ കാൽതെറ്റി കുളത്തിൽ വീണ് രണ്ട് കുട്ടികൾ മരണപ്പെട്ടു

പാലക്കാട് : പട്ടാമ്പി തിരുവേഗപ്പുറയിൽ കളിക്കുന്നതിനിടെ കാൽതെറ്റി കുളത്തിൽ വീണ് രണ്ട് കുട്ടികൾ മരണപ്പെട്ടു. തിരുവേഗപ്പുറ പപ്പടപ്പടിയിൽ കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്‌ലിയാരുടെ മകൾ ഫാത്തിമ സഹറ (5), ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര വയസ്സ്) എന്നിവരാണ് ഈ ദാരുണമായ അപകടത്തിൽ മരണമടഞ്ഞത്.

വീട്ടുപരിസരത്ത് ഒന്നിച്ച് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് ഏകദേശം 50 മീറ്റർ അകലെയുള്ള കുളത്തിൽ വീണ നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ സഹറ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ഹനാനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. അപകടവുമായി ബന്ധപ്പെട്ട് കൊപ്പം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!