മൈസൂരു: ബെംഗളൂരു-മൈസൂരു റോഡിൽ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മൈസൂരുവിന് സമീപത്തെ ഹുൻസൂറിലാണ് അപകടം. മരിച്ചവരിൽ രണ്ടു കോഴിക്കോട് സ്വദേശികളാണ. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ് (28), മാങ്കാവ് സ്വദേശി സജേഷ് (38), മൈസൂരു സ്വദേശിയായ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാവേരി ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം. ഇന്നലെ രാത്രി ഈ മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു. മഴയിൽ മരം കടപുഴകി വീണ് റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടിരുന്നതാണ് അപകടത്തിനിടയാക്കിയത്. വനമേഖലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപപ്രദേശങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പരിക്ക് പറ്റിയ മൂന്ന് വയനാട് സ്വദേശികളെ അവിടെനിന്നും മേപ്പാടി വിംസിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഹുൻസൂറിലാണ് അപകടം കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കാവേരി ബസ്സും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് എന്നാണ് അറിയാൻ സാധിച്ചത്. അപകടത്തിൽ നാലുപേർ മരണപ്പെട്ടിട്ടുണ്ട് അതിൽ ഒന്ന് വയനാട് സ്വദേശിയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് കൂടുതൽ വിവരങ്ങൾ അറിവായിവരുന്നതേയുള്ളൂ
