സ്വാതന്ത്ര്യദിനാടോടനുബന്ധിച്ച് രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ‘ഷെഹ്സാദ് ഭട്ടി നെറ്റ്വർക്ക്’ തകർത്ത കേന്ദ്ര സർക്കാർ.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ശക്തമായ സുരക്ഷാ നീക്കങ്ങളിലൂടെ ഇരുന്നൂറിലധികം ഭീകരരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. പരിശോധനയിൽ 253 പേർ അറസ്റ്റിലായി. 2 പേർ കേരളത്തിൽ നിന്നാണ് വലയിലായത്.
