സുൽത്താൻ ബത്തേരി: സ്ലാബ് ദേഹത്ത് വീണ് യുവാവ് മരിച്ചു.നെന്മേനി മാനിവയൽ കൊല്ലംപറമ്പിൽ ജസ്റ്റിൻ ജോഷി(30) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നേകാലോടേയാണ് അപകടം. മാനിവയലിൽ പഴയവീട് കരാറെടുത്ത് പൊളിച്ചുകൊണ്ടിരിക്കുമ്പോൾ സ്ലാബ് ദേഹത്ത് വീഴുകയായിരുന്നു.
കൂടെ ജോലി ചെയ്യുന്നവർ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആൾ മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
