കുന്നംകുളം:കർണാടകയിൽ നിന്ന് കേരളത്തിലേക്ക് സിന്തറ്റിക് ലഹരിമരുന്നുകൾ എത്തിക്കുന്ന അന്തർസംസ്ഥാന ലഹരിസംഘത്തിലെ പ്രധാന കണ്ണിയായ യുവതിയെ പോലീസ് പിടികൂടി. ബാംഗ്ലൂരിൽ നിന്ന് കുന്നംകുളം മേഖലയിലേക്ക് വൻതോതിൽ എം.ഡി.എം.എ (MDMA) കടത്തുന്ന ശൃംഖലയിൽ ഉൾപ്പെട്ട റിൻഷ മുഹമ്മദ് റാഫിയാണ് പിടിയിലായത്.
യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് വൻതോതിൽ രാസലഹരി എത്തിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ഈ അറസ്റ്റ്. കുന്നംകുളം കേന്ദ്രീകരിച്ചുള്ള വലിയൊരു ലഹരി മാഫിയയുടെ കണ്ണികൾ അറുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കേരളത്തിൽ യുവതലമുറയെ കാർന്നുതിന്നുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടിയിക്കുന്നു. ബാംഗ്ലൂർ കേന്ദ്രീകരിച്ച് കേരളത്തിലേക്ക്, പ്രത്യേകിച്ച് കുന്നംകുളം പരിസരങ്ങളിലേക്ക് വലിയ അളവിൽ വിതരണത്തിനായി എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ സജീവ കണികളാണ് ഇവർ. ലഹരിസംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്ന വിതരണക്കാരെക്കുറിച്ചും വ്യക്തമായ വിവരം ശേഖരിക്കുന്നതിനായി പോലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തിവരികയാണ്.
