ബദറുൽ ഹുദയുടെ സേവനങ്ങൾ മഹത്തരം : കെ.എൽ പൗലോസ്

പനമരം: ഓർഫൻ ഹോം കെയർ പദ്ധതിയിലൂടെ അനാഥരെ സംരക്ഷിക്കാനും, സഹായിക്കാനും ബദ്റുൽ ഹുദയും അതിന്റെ സാരഥി ഉസ്മാൻ മൗലവിയും കാണിക്കുന്ന ജാഗ്രത ഏറ്റവും ശ്ലാഘനീയമാണെന്ന് കെ.പി.സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് പറഞ്ഞു. രണ്ട് പതിറ്റാണ്ട് കാലമായി പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സമുന്നേറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്നപനമരം ബദ്റുൽ ഹുദയുടെ പ്രവർത്തനങ്ങളെ തുടക്കം മുതൽ നോക്കി കാണുകയും പ്രശംസിക്കുകയും ചെയ്യുന്ന ഒരാളാണ് താനെന്നും കെ എൽ പൗലോസ് പറഞ്ഞു.

പനമരം ബദ്റുൽ ഹുദ ക്യാമ്പസിൽ സംഘടിപ്പിച്ച ഓർഫൻ ഹോം കെയർ സംഗമവും ഫണ്ട് വിതരണവും നടത്തുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത കേരള ജംഇയത്തുൽ ഉലമ ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് അബൂബക്കർ ചെറിയകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

മാനന്തവാടി എ എസ്.പി ബി കാർത്തിക് ഐ.പി എസ് ബദ്റുൽ ഹുദ അക്കാദമി പ്രിൻസിപ്പാൾ ഡോ: എം എ അബ്ദുൽ ഗഫൂർ സഖാഫി, മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ റസാഖ് കൽപറ്റ, സിപിഐഎം കൽപറ്റ ഏരിയ സെക്രട്ടറി വി ഹാരിസ്, ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി, ജുവനീൽ ജസ്റ്റിസ് ബോർഡ് അംഗം ടി കെ മമ്മൂട്ടി, പനമരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർൺ ഷാജഹാൻ.കെ ,ഇസ്മായിൽ മക്കിയാട്, നസീർ കോട്ടത്തറ, അമീർ അറക്കൽ, ഇബ്രാഹിം സഖാഫി, വി ഹംസ, ഷാഫി നൂറാനി, നൗഫൽ അഹ്സനി, ഹാഫിള് അഫിലി സഖാഫി, ഹുസൈൻ നിസാമി തുടങ്ങിയവർ സംസാരിക്കുകയും ഓർഫൻ ഹോം കെയറിൽ അംഗമായ മുഴുവൻ കുട്ടികൾക്കുമുള്ള ഫണ്ടുകൾ ചടങ്ങിൽ അതിഥികൾ വിതരണം ചെയ്യുകയും ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!