ആലുവയിൽ വൻ സ്പിരിറ്റ് വേട്ട .സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 20,000 ലിറ്ററിലധികം സ്പിരിറ്റ് എക്സൈസ് പിടികൂടി

ആലുവ ശ്രീമൂലനഗരത്ത് എക്‌സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. ശ്രീമൂലനഗരത്തെ ഒരു സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 20,000 ലിറ്ററിലധികം സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെയും എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെയും നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടകളിലൊന്ന് നടന്നത്.

 

35 ലിറ്റർ കൊള്ളുന്ന 605 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 20570 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തു. തോമസ്, റെജോ, നവാസ് എന്നിവർ പരസ്പര സഹകരണത്തോടെ കേരളത്തിലെ തെക്കൻ ജില്ലകളിലെയും പാലക്കാട് ജില്ലയിലെയും വ്യാജമദ്യ മാഫിയക്ക് നൽകുന്നതിനാണ് ഗോഡൗണിൽ വൻതോതിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തോമസിനെ അറസ്റ്റ് ചെയ്തു.

 

ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ജോൺസൺ, അരുൺ കുമാർ, എക്സൈസ് ഷാഡോ ടീമംഗങ്ങളായ ബിബിൻ ദാസ്, രാജേഷ്, അമൽ ദേവ്, വിഷ്ണു, സലാഹുദ്ദീൻ, ജിബിനാസ്, രജിത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ ഉണ്ടായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!