പുൽപ്പള്ളി: പുൽപ്പള്ളി താഴത്തങ്ങാടിയിലുണ്ടായ തീപിടുത്തത്തിൽ ഫർണിച്ചർ ഷോപ്പും കോഫിൻ ഷോപ്പും പൂർണ്ണമായി കത്തിനശിച്ചു. അപകടത്തിൽ ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. പുത്തൻപുരക്കൽ സജിയുടെ ഉടമസ്ഥതയിലുള്ള കടയാണ് കത്തിനശിച്ചത്. കടയിലുണ്ടായിരുന്ന 300-ഓളം ശവപ്പെട്ടികളും ഫ്രീസറുകളും പൂർണ്ണമായും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു .
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത് . സ്റ്റേഷൻ ഓഫീസർ അർജുൻ കൃഷ്ണയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങളും തീണണയ്ക്കൽ നടപടികളും ഏകോപിപ്പിച്ചത്
