കാട്ടുപന്നിയുടെ ആക്രമണം; രണ്ട് വനിതകൾക്ക് പരിക്കേറ്റു

മാനന്തവാടി: നഗരസഭയിലെ പുത്തൻപുര ഡിവിഷനിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് വനിതകൾക്ക് നിസാര പരിക്കേറ്റു . ജോലി കഴിഞ്ഞ് ഇന്നലെ വൈകുന്നേരം 4.30 ഓടെ പുത്തൻപുര ജംഗ്ഷനിൽ നിന്ന് പുത്തൻപുര നഗറിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷോണിത (41), ശാന്ത (54) എന്നിവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

പ്രദേശത്തെ റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നുനിൽക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കാട്ടുപന്നികളുടെ സാന്നിധ്യം യാത്രക്കാർക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ റോഡരികിലെ കാട് എത്രയും വേഗം വെട്ടിത്തെളിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!