പുൽപ്പളളിയിൽ ട്രാഫിക്ക് പരിഷ്ക്കരണം നാളെ മുതൽ

പുൽപ്പളളിയിൽ ട്രാഫിക്ക് പരിഷ്ക്കരണം നാളെ മുതൽ.നടപ്പിലാക്കാൻ തീരുമാനിച്ച പരിഷ്കരണങ്ങൾ താഴെ:

 

🛺 താഴെയങ്ങാടി വേലിയമ്പം റോഡിൽ ഓട്ടോ സ്റ്റാന്‍റ് തൽസ്ഥിതി തുടരും

 

🚫 എ കെ റ്റി മില്ല് മുതല്‍ ബീവറേജിന് മുൻവശം വരെ റോഡിന് ഇരുവശത്തും പാര്‍ക്കിംഗ് അനുവദനീയമല്ല

 

🛵 പഴയ കെ.എസ്.ഇ.ബി ഓഫീസ് റോഡ് മുതൽ മാർക്കറ്റ് അവസാനിക്കുന്നതു വരെ 2 വീലർ പാർക്കിങ് (റോഡിന് ഇടതുവശം)

 

🎯 മാർക്കറ്റ് അവസാനിക്കുന്നത് മുതൽ പര്‍പ്പിള്‍ ഷോറൂം വരെ വഴിയോര കച്ചവടം (റോഡിന് ഇടതുവശം)

 

🚘 മെട്രോ ഇലക്ട്രിക്കല്‍സ് മുതല്‍ കദളിക്കാട്ട് മില്ല് വരെ 4 വീലര്‍ പാര്‍ക്കിംഗ്

 

🚘 വി കെ ലോട്ടറി മുതൽ പാലമൂല റോഡ് വരെ പ്രൈവറ്റ് 4 വിലർ പാർക്കിങ് (റോഡിനു വലതുഭാഗം)

 

🚍 പഴയ പഞ്ചായത്തിന് മുൻവശം ടൂറിസ്റ്റ് ടാക്സി പാർക്കിങ് റോഡിനു ഇടതുവശം

 

🚫 വിജയ എൽ പി സ്‌കൂളിനു മുൻവശം പാർക്കിങ് പാടില്ല.

 

🛵 ഇല്ലിക്കൽ ബേക്ക്സ് മുൻവശം മുതൽ സീബ്രാ ലൈനിനു ശേഷം വിജയ സ്കൂൾ മുൻവശം വരെ 2 വീലർ പാർക്കിങ് റോഡിനു വലതുഭാഗം

 

🛺 കബനി ഓഡിറ്റോറിയം മുതൽ റെയിൻബോ കൂൾബാർ മുൻവശം വരെ ഓട്ടോ സ്റ്റാന്‍റ് റോഡിനു ഇടതുവശം

 

🚙 ലാമിയ മുതൽ മിയാമിയ വരെ ലോക്കൽ ജീപ്പ് പാർക്കിങ്- 3 ജീപ്പ് റോഡിനു ഇടതുവശം

 

🚘 ഫാഷൻ പാർക്ക് മുതൽ സന ഫാഷൻ വരെ പ്രൈവറ്റ് 4 വിലർ പാർക്കിങ്

 

🚙 നക്ഷത്ര ടെക്സ്റ്റൽസ് മുതൽ നയൻസ് വരെ ടാക്‌സി ജീപ്പ് സ്റ്റാന്‍റ് പാർക്കിങ്

 

🛵 കാലിക്കറ്റ് വെജിറ്റബിൾസ് മുതൽ കേരള ബാങ്കിലേക്ക് പ്രവേശിക്കുന്ന റോഡ് വരെ 2 വീലർ പാർക്കിങ് (റോഡിനു വലതുവശം)

 

🚛 പഴശ്ശി ഫാര്‍മ്മസി മുതല്‍ ഹനുമാൻ കോവില്‍ വരെ പാര്‍ക്കിംഗ് അനുവദനീയമല്ല. ചരക്ക് കയറ്റിറക്കങ്ങള്‍ അനുവദനീയമാണ്.

 

🛺 സലാല മുതൽ കപ്പേള വരെ ഓട്ടോ സ്റ്റാൻഡ് റോഡിന് ഇടതുവശം

 

ബസ് സ്റ്റാന്‍റ് – താന്നിത്തെരുവ് റോഡ്

 

🛺 ഐശ്വര്യ ലോട്ടറി മുതൽ വാലുമ്മൽ ജ്വല്ലറി വരെ ഓട്ടോ സ്റ്റാന്‍റ് റോഡിനു വലതുഭാഗം

 

🛵 മാണിക്യം മെസ്സ് മുതല്‍ അമ്പലം റോഡ് വരെ 2 വീലര്‍ പാര്‍ക്കിംഗ്(റോഡിന് ഇടതുവശം)

 

🚙 കെ ആർ ട്രേഡേഴ്‌സ് മുതൽ ജൻ ഔഷധി മുൻവശം വരെ ലോക്കൽ ടാക്‌സി ജീപ്പ് പാർക്കിങ് റോഡിനു ഇടതുവശം

 

🛵 ജൻ ഔഷധി മുതൽ ശ്രീലക്ഷ്മി മിൽസ് വരെ 2 വീലർ പാർക്കിങ് റോഡിനു ഇടതുവശം

 

🚘 ഹോട്ട്ബോക്സ് മുതൽ മനു ഫാൻസി വരെ പ്രൈവറ്റ് 4 വിലർ പാർക്കിങ് റോഡിനു വലതുഭാഗം

 

🛻 നിലവിലെ ഗൂഡ്‌സ് ടാക്‌സി സ്റ്റാന്‍റ് തുടരും (സമീപം അമ്പലത്തിനു) റോഡിനു ഇടതുവശം

 

🚘 ഗുഡ്സ് സ്റ്റ്ന്ൻ്റിനു ശേഷം ഗ്രീൻവാലി റോഡിന് സമീപം 4 വീലര്‍ പാര്‍ക്കിംഗ് (റോഡിന് ഇടതുവശം)

 

🚚 ഗ്രീൻവാലി റോഡ് മുതൽ ലെക്സ് ഇൻ എതിർവശം വരെ ടിപ്പർ, ടെമ്പോ, ട്രാക്‌ടർ (റോഡിനു ഇടതുവശം)

 

🚍 ലെക്‌സ് ഇൻ മുതല്‍ ഗുരുമന്ദിരം വരെ ടൂറിസ്റ്റ് ബസ്, ട്രാവലർ പാർക്കിങ് (റോഡിനു ഇടതുവശം)

 

🚘 ഗുരുമന്ദിരത്തിന് ശേഷം സ്വകാര്യ ബസ് പാര്‍ക്കിംഗ്

 

  🛣️പുൽപ്പള്ളി – മാനന്തവാടി റോഡ്

 

🛺 മരിയ ജങ്ഷൻ – ചുണ്ടക്കൊല്ലി റോഡിൽ വലതുഭാഗം ഓട്ടോ പാർക്കിങ് (3 ഓട്ടോ മാത്രം)

 

🚘 മരിയ junction മുതല്‍ മരിയ ഹോട്ടല്‍ എന്‍ട്രന്‍സ് വരെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദനീയമല്ല

 

🚘 സന്തോഷ് ഹോട്ടൽ മുതല്‍ മുസ്തഫ തട്ടുകട വരെ സ്വകാര്യ വാഹന പാര്‍ക്കിംഗ് (15 മിനിറ്റ്)

 

🚍 അനശ്വര ജങ്ഷൻ ബസ് സ്റ്റോപ്പ് ടൌൺ പള്ളിയുടെ സമീപത്തേക്ക് മാറ്റുന്നു.

 

🛺 അനശ്വര ജങ്ഷൻ മുതൽ ആനപ്പാറ റോഡിൽ വിക്‌ടറി ഹാർഡ് വെയർ വരെ ഓട്ടോ സ്റ്റാന്റ് (റോഡിനു വലതുവശം)

 

🛺 ആനപ്പാറ റോഡിലെ ഗുഡ്‌സ് ഓട്ടോ സ്റ്റാന്‍റ് തൽസ്ഥിതി തുടരുന്നു

 

🚘 ഓട് ഗോഡൌൺ മുതൽ എ എം മോട്ടോർസ് വരെ പ്രൈവറ്റ് 4 വീലർ പാർക്കിങ്

 

🛵 വയനാട് വെജിറ്റബിള്‍‍സ് മുതല്‍ ഇടുകുഴി ബില്‍ഡിംഗ് വരെ 2 വീലര്‍ പാര്‍ക്കിംഗ്

 

🛵 വിമലാ മേരി – 2 വീലർ പാർക്കിങ്

 

🛣️ പുൽപ്പള്ളി – പെരിക്കല്ലൂർ റോഡ്

 

🚍 കുന്നത്ത് ബില്‍ഡിംഗിന് മുൻവശം ബസ് സ്റ്റോപ്പ്

 

🛺 പ്രസ്റ്റിജിനു ശേഷം ടാക്‌സി സ്റ്റാന്‍റ് (3 വാഹനം)

 

🚙 ശ്രീഷ ആശുപത്രിയ്ക്ക് മുൻവശം ആശുപത്രിയിലേക്ക് വരുന്ന വാഹന പാർക്കിങ്

 

🚘 പോലീസ് ക്വാട്ടേർസ് മുതൽ പഴയ ഹോസ്പിറ്റൽ മുൻവശം വരെ പ്രൈവറ്റ് 4 വിലർ പാർക്കിങ്

 

🚑 പഴയ അശുപത്രിയുടെ മുൻവശം ആംബുലൻസ് പാർക്കിങ് (റോഡിന് ഇടതുഭാഗം)

 

🚫 അനശ്വര ജങ്ഷൻ മുതൽ പോലീസ് സ്റ്റേഷൻ മുൻവശം വരെ പാർക്കിങ് പാടില്ല റോഡിന് വലതുഭാഗം

 

🎙️ മറ്റ് തീരുമാനങ്ങൾ

 

🎯 വ്യാപാര സ്ഥാപനങ്ങളിലെ ലോഡ് ഇറക്കുന്നതിന് സ്കൂൾ സമയത്ത് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു.

 

🎯 രാവിലെ 09:00 മുതൽ 10:00 വരെ

 

🎯 വൈകിട്ട് 03:30 മുതൽ 04:30 വരെ(സ്കൂള്‍ സമയം)

 

🎯 പഞ്ചായത്ത് ഏർപ്പെടുത്തിയ ഹാൾട്ടിങ് സ്റ്റിക്കർ ഇല്ലാതെ ടൌണിൽ സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പോലീസിന് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.

 

🎯 ഇലക്ട്രിക്ക് ഓട്ടോകൾക്ക് പഞ്ചായത്ത് രജിസ്‍ട്രേഷൻ നിർബന്ധമാക്കുന്നതിനും. പുതിയ ഇ-ഓട്ടോ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

 

🚫 ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസിൽ ബിൽഡിംഗ് വില്ലേജ് മാർക്കറ്റ് കോൺക്രീറ്റ് റോഡ് കഴിഞ്ഞ് ബിവറേജ് കെട്ടിടം വരെ സ്വകാര്യ വാഹന പാർക്കിംഗ്

 

🛺 നിലവിൽ ഓട്ടോ പെർമിറ്റുള്ള വ്യക്തികൾ, പെർമിറ്റ് റദ്ദാക്കുന്ന മുറക്ക് ഇലക്ട്രിക്ക് ഓട്ടോ രജിസ്ട്രേഷൻ നമ്പർ അനുവദിക്കുന്നതിന് തീരുമാനിച്ചു. മേൽ രജിസ്ട്രേഷൻ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയും തീരുമാനിച്ചു.

 

  പുൽപ്പള്ളി ടൌണിലെ ഓട്ടോ സ്റ്റാൻഡുകൾ

 

🛺 താഴെ അങ്ങാടി

 

🛺 ബെറ്റർ

 

🛺 ജിവിഎൻ

 

🛺 ആനപ്പാറ

 

🛺 ബസ് സ്റ്റാൻഡ്

 

🛺 മരിയ (3 ഓട്ടോ)

 

🛺 117

 

📢 അംഗീകൃതമല്ലാത്ത ടൌണിലെ വഴിയോര കച്ചവടവും വാഹനങ്ങൾ നിർത്തിയിട്ടുള്ള കച്ചവടവും നിരോധിക്കുന്നതിന് തീരുമാനിച്ചു.

 

🚍 ബസ്സുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനും പുറപ്പെടുന്നതിനും സമയക്രമം പാലിക്കുന്നതിനും നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.

 

🎯 ടൌൺ ശുചീകരണവുമായി ബന്ധപ്പെട്ട് ‘തുപ്പരുത്’ എന്ന ബോർഡ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.

 

🎯 പേ ആന്‍റ് പാർക്കിംഗിന് അപേക്ഷ ക്ഷണിക്കുന്നതിന് തീരുമാനിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!