കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 310 രൂപയും പവന് 2480 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഗ്രാമിന് 12,730 രൂപയിലും പവന് 1,01,840 രൂപ എന്ന നിലയിലുമാണ് സ്വർണം വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ഗ്രാമിന് 2,100 രൂപയിലുമാണ് വ്യാപാരം നടക്കുക.
കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ
ഒക്ടോബർ 31- 1,01,840 രൂപ
ഒക്ടോബർ 30- 1,04,320 രൂപ
ഒക്ടോബർ 29- 1,05,560 രൂപ
ഒക്ടോബർ 27- 1,05,080 രൂപ
ഒക്ടോബർ 26- 1,04,680 രൂപ
ഒക്ടോബർ 25- 1,04,560 രൂപ
ഒക്ടോബർ 28- 1,05,560 രൂപ
ഒക്ടോബർ 24- 1,04,560 രൂപ
ഒക്ടോബർ 23- 1,04,480 രൂപ
ഒക്ടോബർ 22- 1,05,880 രൂപ
ഒക്ടോബർ 21- 1,07,120 രൂപ
