ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതി സ്വകാര്യ ബസിടിച്ച് മരിച്ചു

കൊച്ചി: എറണാകുളം കാക്കനാടിനു സമീപം സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. തൃശൂർ തോളൂർ പുളിഞ്ചേരി കായംപുള്ളി ഓമനക്കുട്ടന്റെ മകൾ അക്ഷര (28) ആണ് മരിച്ചത്. ഇൻഫോ പാർക്ക് ജീവനക്കാരിയാണ്.ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കാക്കനാട് ഇടച്ചിറ റോഡിൽ ഐ.എം.ജി ജങ്ഷനിൽ വെച്ചായിരുന്നു അപകടം. ജിമ്മിലെ വർക്ക് ഔട്ട് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അമിതവേഗതയിൽ എത്തിയ ‘മലയിൽ’ ബസ് അക്ഷരയെ ഇടിക്കുകയായിരുന്നു.

ബസിനടിയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ അക്ഷരയെ ബസ് ജീവനക്കാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!