പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

കോഴിക്കോട് :പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പറമ്പിൽക്കടവ് കിഴക്കുമുറി സ്വദേശി എടക്കണ്ടി വീട്ടിൽ സഫദ് (43 വയസ്സ്) നെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിയ്ക്കുന്ന 11 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർത്ഥിനിയെ സ്കൂളിൽ കൊണ്ടുപോകുന്നതിനായി രക്ഷിതാവ് ചുമതലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ ഓട്ടോയിൽ വെച്ച് തുടർച്ചയിയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

തുടർന്ന് വിദ്യാർത്ഥിനി ടീച്ചറോട് തന്നെ ഉപദ്രവിച്ച വിവരം പറയുകയും, വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ കിഴക്കുമുറി വെച്ച് ചേവായൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ചാക്കോ, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർ ദീപക്, സിവിൽ പോലീസ് ഓഫീസർ പ്രശോഭ് ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!