E20 പെട്രോൾ: എഥനോളിന്റെ അളവറിയാൻ കേരളത്തിലും പരിശോധന തുടങ്ങി 4 ജില്ലകളിൽ സാമ്പിളുകൾ ശേഖരിച്ചു 

കോഴിക്കോട്:പെട്രോളിൽ എഥനോളിന്‍റെ അളവ് അറിയാൻ കേരളത്തിലും പരിശോധന തുടങ്ങി. കർണാടകയില്‍ എഥനോൾ അളവ് കൂടുതലാണെന്ന കണ്ടത്തലിന് പിന്നാലെയാണ് കേരളത്തിലെ നാല് ജില്ലകളിൽ പരിശോധന നടത്തുന്നത്.

 

തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ രാവിലെയോടെ പരിശോധന നടന്നു. ആറു സാമ്പിളുകളാണ് ശേഖരിച്ചരിച്ചത്. ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആയിരുന്നു സാമ്പിൾ ശേഖരണം. മുൻവിധിയോടെയുള്ള പരിശോധന അല്ലെന്നും എന്നാൽ എഥനോള്‍ കൂടുതൽ ഉണ്ടെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!