ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ആളില്ലാത്ത സ്ഥലത്തുവച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച റിട്ട. എസ്‌ഐ പിടിയില്‍

തിരുവനന്തപുരം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ആളില്ലാത്ത സ്ഥലത്തുവച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച റിട്ട. എസ്‌ഐ പിടിയില്‍ സ്കൂൾ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച റിട്ട എസ്.ഐ അറസ്റ്റില്‍. നെയ്യാറ്റിൻകര സ്വദേശി ശിവരാജൻ (75) ആണ് അറസ്റ്റിലായത്.

ട്യൂഷൻ സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ശിവരാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.  അതേസമയം, നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!