തരിയോട് സെന്റ് മേരിസ് യുപി സ്കൂളിൽ ഉയരെ ഏകദിന ക്യാമ്പ് നടത്തി

തരിയോട് :സെന്റ് മേരിസ് യുപി സ്കൂളിൽ സ്പെഷ്യൽ എൻട്രിച്ച് മെന്റ് പ്രോഗ്രാം (SEP)- *ഉയരെ* യുടെ ഭാഗമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 111 കുട്ടികളുടെ ഡിസ്പ്ലേ ഡാൻസോട് കൂടി ആരംഭിച്ച പ്രോഗ്രാം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സൂസി ബാബു ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ ഫാ സ്റ്റീഫൻ കോട്ടക്കൽ അധ്യക്ഷ പദവി അലങ്കരിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ വി എം , വാർഡ് മെമ്പർ ശ്രീമതി പുഷ്പ മനോജ്, പിടിഎ പ്രസിഡണ്ട് ഷിനോജ് ജോസഫ്, സ്കൂൾ എസ് ടി നോഡൽ ഓഫീസർ സിസ്റ്റർ ജിൻസി, എസ് ഇ പി കോഡിനേറ്റർ ശ്രീമതി രഞ്ജുഷ ജോസ് എന്നിവർ സംസാരിച്ചു.

കരകൗശല വിദഗ്ധൻ ശ്രീ മുജീബ് റഹ്മാൻ കുട്ടികൾക്കായി ചിരട്ട കൊണ്ടുള്ള കരകൗശല വസ്തു നിർമ്മാണ ക്ലാസ് എടുത്തു.തുടർന്നു റോഡ് സുരക്ഷ,ട്രാഫിക് നിയമങ്ങൾ എന്ന വിഷയത്തിൽ ട്രാഫിക് സിഗ്നൽ ഐഡന്റിഫിക്കേഷൻ ചലഞ്ച് നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഫുട്ബോൾ മാച്ച്, വിഭവസമൃദ്ധമായ ഭക്ഷണം എന്നിവ ഏകദിന ക്യാമ്പിന്റെ മാറ്റുകൂട്ടി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!