ഫെയർനെസ് ക്രീമിൽ 1.25% മെർക്കുറി !! മലപ്പുറത്ത് 17കാരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി

മലപ്പുറം: സമൂഹമാധ്യമങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ വീണ് ഓൺലൈൻ വഴി വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ കണ്ടാണ് മലപ്പുറം സ്വദേശിനിയായ പെൺകുട്ടി നൈറ്റ് ക്രീം ഓർഡർ ചെയ്തത്. ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചതോടെ കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

 

പതിനഞ്ച് ദിവസം കൊണ്ട് മുഖകാന്തി വർദ്ധിപ്പിക്കുമെന്നും മുഖക്കുരുവും കരുവാളിപ്പും പൂർണ്ണമായി മാറ്റുമെന്നുമായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ കമ്പനി നടത്തിയിരുന്ന പ്രധാന വാഗ്ദാനം. ഇത് വിശ്വസിച്ചാണ് പെൺകുട്ടി ക്രീം വാങ്ങി ഉപയോഗിച്ചു തുടങ്ങിയത്. ആദ്യ ബോട്ടിൽ ഉപയോഗിച്ചപ്പോൾ നിറം വെക്കുന്നതായും നല്ല മാറ്റമുള്ളതായും തോന്നിയതോടെ കൂടുതൽ ബോട്ടിലുകൾ വാങ്ങി തുടർച്ചയായി ഉപയോഗിക്കുകയായിരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!