തിരൂർ :വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ മംഗലം കാവഞ്ചേരിയിലെ വീട് പണി നടക്കുന്ന വീട്ടിൽ നിന്നാണ് ഇലക്ട്രിക് വയറുകളും ചെമ്പ് കമ്പികളും മോഷ്ടിച്ചത്. തുടർന്ന് വീടുപണി നടത്തുന്ന എൻജിനീയറുടെ പരാതി നൽകുകയും പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും ഉണ്ടായി.
മംഗലം കാവഞ്ചേരി സ്വദേശിയായ പാണംപടിക്കൽ വിപിൻ ( 46 ) എന്നയാളെയാണ് തിരൂർ പോലീസ് പിടികൂടിയത്. ഇയാൾ ഇതേ വീട്ടിൽ വെൽഡിങ് ജോലി ചെയ്തിരുന്നു. വെൽഡിങ് സാധനങ്ങൾ വാടകയ്ക്ക് എടുത്ത് മറിച്ച് വിൽക്കുന്ന സ്വഭാവവും ഇയാൾക്ക് ഉണ്ട്.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ മിഥുൻ , നസീർ തിരൂർക്കാട് , Scpo കൈലാസ്, Cpo ആദർശ് , അനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
