നാളെ മുതൽ ശക്തമായ സാധ്യത; 3 ജില്ലകളിൾ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച‌ വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കാമെന്നാണ് പ്രവചനം.

നാളെ ഉച്ചക്കുശേഷം ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കാണ് സാധ്യതയെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. തെക്കൻ ജില്ലകളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

 

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

 

നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്വപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മഴ ശക്തമാകുമ്പോൾ നദികൾ മുറിച്ചുകടക്കാനോ ജലാശയങ്ങളിൽ ഇറങ്ങാനോ പാടില്ല. മലയോര മേഖലകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും ഉള്ള വിനോദയാത്രകൾ ഒഴിവാക്കണം.

 

ഇടിമിന്നൽ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുകയും ലാൻഡ്ലൈൻ ഫോൺ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങളും മതിലുകളും സുരക്ഷിതമാക്കണം. വൈദ്യുതി സുരക്ഷ: വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ വൈദ്യുതി അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണം. വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബിയെ അറിയിക്കണം.

 

ദുരന്തസാധ്യതാ മേഖലയിലുള്ളവർ പകൽ സമയത്തുതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ശ്രദ്ധിക്കണം.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!