കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം: പോക്സോ കേസില്‍ നടൻ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും

തൃശൂർ:കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവിയെ ഒരു വർഷം തടവിന് ശിക്ഷിച്ച്‌ തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. 50000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. അയ്യന്തോളില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് ശിക്ഷ .

2022ലാണ് കേസിന് ആസ്പദമായ സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്ത് വച്ച്‌ വിദ്യാർത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. അപ്പീല്‍ ഒരു മാസത്തിനകം നല്‍കാൻ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു, കേസില്‍ സിസി ടിവി ദൃശ്യങ്ങളാണ് തെളിവായത്. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശ്രീജിത്ത് രവി പിടിയിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി. സമാനമായ കേസില്‍ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!