സഊദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍; നവംബര്‍ 30 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

സഊദി :ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സഊദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍ നവംബര്‍ 30 തിങ്കളാഴ്ച വരെ നീട്ടിയതായി അറിയിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും.

ഇന്ന് പുറത്തിറക്കിയ പുതിയ യാത്രാ നിര്‍ദേശത്തിലാണ് വിമാനക്കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. നവംബര്‍ 30 വരെയുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് അധിക നിരക്കില്ലാതെ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റിവെക്കാവുന്നതാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാര്‍ക്ക് സഊദിയിലെ സര്‍വീസ് ഉള്ള മറ്റ് വിമാനത്താവളങ്ങളിലേക്കോ അല്ലെങ്കില്‍ ബഹ്റൈനിലേക്കോ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാന്‍ സൗകര്യമുണ്ടായിരിക്കും. യാത്ര റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും റീഫണ്ട് ആയി തിരികെ ലഭിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!