തെക്കന്‍ കേരളത്തില്‍ മഴ ശക്തമായി ഒറ്റ മഴയില്‍ തലസ്ഥാനം മുങ്ങി

തിരുവനന്തപുരം:ഒരിടവേളക്ക് ശേഷം തെക്കന്‍ കേരളത്തില്‍ മഴ ശക്തമായി. ഇന്നലെ ഉച്ചയോടെ ഒറ്റ മണിക്കൂർ നിന്നു പെയ്ത മഴയില്‍ തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങി. 91 മില്ലിമീറ്റര്‍ മഴയാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും ശബരിമല സന്നിധാനത്തും കിഴക്കൻമേഖലകളിലടക്കം കനത്ത മഴയാണ് അനുഭവപ്പെട്ടത്.

 

തിരുവനന്തപുരം തമ്പാനൂരില്‍ വെള്ളം ഒഴുകിപ്പോകാതായതോടെ റോഡുകള്‍ മുങ്ങി. റെയ്‌ല്‍വേ സ്‌റ്റേഷന്‍റെയും ബസ് സ്റ്റാന്‍ഡിന്‍റെയും മുന്നിലെ റോഡ് പൂര്‍ണമായും മുങ്ങി. വ്യാഴാഴ്ച രാവിലെ 11.30 മുതല്‍ 12.30 വരെ ശക്തമായ മഴയാണ് ലഭിച്ചത്. അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയതോടെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും വെള്ളത്തിലായി. മുട്ടോളം നിറഞ്ഞ മലിനജലത്തിലൂടെ നടന്നാണ് പലരും റെയ്‌ല്‍വേ സ്‌റ്റേഷനിലെക്കും ബസ് സ്റ്റാന്‍ഡിലേക്കും എത്തിയത്. പൊലീസുകാർ ഇടപെട്ടാണ് കാനയിലെ പാഴ്വസ്തുക്കള്‍ അടക്കം നീക്കി ജലം ഒഴുക്കിവിട്ടത്.

 

മഴയ്ക്ക് പിന്നാലെ നഗരം വെള്ളത്തില്‍ മുങ്ങിയത് ബിജെപി ഭരിക്കുന്ന നഗരസഭയുടെ അനാസ്ഥ മൂലമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും കോണ്‍ഗ്രസും പ്രതിഷേധവുമായെത്തി. മുൻ മന്ത്രി വി. ശിവൻകുട്ടിയുടെയും മുൻ എംഎല്‍എ വി.കെ. പ്രശാന്തിന്‍റെയും നേതൃത്വത്തില്‍ തമ്പാനൂർ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!