സൂപ്പര്‍ ഹിറ്റായി പ്രിയദര്‍ശിനി സൗജന്യയാത്ര. ഒക്ടോബര്‍ 16 മുതല്‍ 31 വരെ സൗജന്യയാത്ര നടത്തിയത് 2.20കോടി സ്ത്രീകള്‍. 

തിരുവനന്തപുരം :സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന പ്രിയദർശിന് പദ്ധതി വന്നതോടെ കെ.എസ്.ആർ.ടി.സി തകരുമെന്ന വിലയിരുത്തലുകള്‍ പൊള്ളയാണെന്ന് തെളിയിച്ച്‌ പദ്ധതി സൂപ്പർഹിറ്റായി തുടരുകയാണ്. പ്രിയദർശിനി വന്നതോടെ ജനം കൂടുതലായി പൊതുഗതാഗതത്തിലേക്ക് മാറി. പ്രിയദർശിനിയിലൂടെ 15കോടി യാത്രകളാണുണ്ടായത്.

 

സ്ത്രീയാത്രക്കാർ 101% വർദ്ധിച്ചു. പൊന്മുടി അടക്കം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് വൻ തിരക്കാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് നല്‍കിയ വാഗ്ദാനമായിരുന്നു പ്രിയദർശിനി സൗജന്യ യാത്ര.  കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളില്‍ ‘പ്രിയദർശിനി’ പദ്ധതി നടപ്പിലാക്കിയതു കാരണമുണ്ടായ വരുമാനക്കുറവ് നികത്തുന്നതിനായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് തുക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

 

2026 ഒക്ടോബർ 16 മുതല്‍ 31 വരെയുള്ള കാലയളവിലെ നഷ്ടമായി കെ.എസ്.ആർ.ടി.സി എം.ഡി ആവശ്യപ്പെട്ടത് പ്രകാരം 47,16,26,897 രൂപയാണ് സർക്കാർ അനുവദിച്ചത്. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി ‘പ്രിയദർശിനി’ പദ്ധതിയുടെ ആദ്യ ഘട്ടമായി പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡേഴ്സിനും കെ.എസ്.ആർ.ടി.സി.യുടെ എല്ലാ ഓർഡിനറി സർവ്വീസുകളിലും സൗജന്യയാത്ര നല്‍കുന്നുണ്ട്. ഒക്ടോബർ 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ 2,20,04,371 സ്ത്രീ യാത്രക്കാർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയെന്നാണ് കെ.എസ്‌ആർ.ടി.സിയുടെ കണക്ക്.

 

കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക നഷ്ടം നികത്താനാണ് നടപ്പ് സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുകയില്‍ നിന്നും 47.16 കോടി രൂപ അനുവദിച്ചത്. കെ.എസ്.ആർ.ടി.സി. ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ തിരുവനന്തപുരം ജില്ലാ ട്രഷറിയിലെ അക്കൗണ്ടിലേയ്ക്ക് പണം അനുവദിച്ചാണ് ഗതാഗത വകുപ്പ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!