തിരുവനന്തപുരം:കേരള തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‌കിയിരിക്കുന്നത്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു. ഒമ്പത് ജില്ലകളിലെ തീരങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
• തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ
• കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
• ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
• എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
• തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
• മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
• കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
• കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
• കാസർകോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും