ചെന്നൈ : സി ജോസഫ് വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാമെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. അതിനാല്‍ പ്രവര്‍ത്തകര്‍ ഇതിനായി തയ്യാറെടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിവികെ സര്‍ക്കാര്‍ എപ്പോള്‍വേണമെങ്കിലും താഴെവീഴാം. അതിനാല്‍ ഡിഎംകെ ഭാരവാഹികള്‍ തയ്യാറായി ഇരിക്കണം. 2029 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാന്‍ സാധ്യതയുണ്ടെന്നും സ്റ്റാലിന്‍ യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

