സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 10 മണിക്ക്; തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാരെത്തും; ബി.ജെ.പി എം.എല്‍.എമാര്‍ക്കും ക്ഷണം

തിരുവനന്തപുരം:വി.ഡി സതീശന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 25000 പേര്‍ പങ്കെടുക്കും.തമിഴ്നാട്, കര്ണാടക, തെലുങ്കാന മുഖ്യമന്ത്രിമാര് ചടങ്ങില് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാ, ഹിമാചല് പ്രദേശ് മുഖ്യമന്ത്രിമാര്ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

 

കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി തുടങ്ങിയ നേതാക്കള് സത്യപ്രതിജ്ഞയ്ക്കെത്തും. ചലച്ചിത്ര മേഖലയില് നിന്നടക്കം പ്രമുഖര്‍ക്കും ക്ഷണമുണ്ട്.

 

അതേസമയം, യു.ഡി.എഫ് സര്ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില് ബി.ജെ.പി എം.എല്.എമാരും പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ ഫോണില് വിളിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് അറിയിച്ചു. അദ്ദേഹത്തിന് നന്ദിയും ആശംസകളും അറിയിച്ചെന്നും സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖര് വ്യക്തമാക്കി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സത്യപ്രതിജ്ഞ ചടങ്ങില് പങ്കെടുക്കുമെന്ന വിവരം രാജീവ് ചന്ദ്രശേഖര് അറിയിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *