വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫും യുഡിഎഫും. മുണ്ടക്കൈ ചൂരൽമല വിഷയത്തിൽ കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടച്ചിടണം എന്ന് ആഹ്വാനം. അവശ്യ സർവീസുകൾ ഒഴിച്ചുള്ള വാഹനങ്ങൾ ഒന്നും തന്നെ നിരത്തിലിറങ്ങരുത്.മുഴുവൻ ജനങ്ങളുടെയും പിന്തുണ നൽകണമെന്ന് ടി സിദ്ദിഖ് എംഎൽഎ.