കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിതയുടെ ജാമ‍്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 9 (തിങ്കളാഴ്ച) ലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ‍്യഹർജി പരിഗണിക്കുന്നത് മാറ്റിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഷിംജിതയെ പൊലീസ് ചോദ‍്യം ചെയ്തിരുന്നു. ആത്മഹത‍്യാ പ്രേരണാ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരേ പൊലീസ് കേസെടുത്തത്.



