ചെങ്ങറ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ലഭ്യമായ ഭൂമി ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് പതിച്ചു നൽകുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ആദിവാസി പുനരധിവാസ വികസന മിഷൻ (റ്റി. ആർ.ഡി.എം ) മുഖേന പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വിതരണം ചെയ്ത ശേഷമുള്ള 63.6 ഏക്കർ ഭൂമി പട്ടികജാതി വിഭാഗത്തിലെ അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും. പ്രസ്തുത ഭൂമി സ്വീകരിക്കാൻ സന്നദ്ധരായ ചെങ്ങറ പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗത്തിലെ ഗുണഭോക്താക്കൾ ഇന്ന് (ഫെബ്രുവരി 9) മുതൽ 13 വരെ അതത് ജില്ലകളിലെ കളക്ടറേറ്റിലെത്തി ഡെപ്യൂട്ടി കളക്ടർക്ക് (എൽ.ആർ) സമ്മതപത്രം നൽകണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു.
ചെങ്ങറ പുനരധിവാസ പദ്ധതി : ഗുണഭോക്താക്കൾ സമ്മതപത്രം നൽകണം



