പുൽപ്പള്ളി: എരിയപ്പള്ളിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് യുവതി മരിച്ചു . ഗാന്ധിനഗർ ഉന്നതിയിലെ പരേതനായ രാജൻ്റെ ഭാര്യ രമ്യ (42) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടമുണ്ടായത്. ബത്തേരി ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണം വിട്ട് രമ്യയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ രമ്യയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗാന്ധിനഗർ കോളനിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു രമ്യയുടെ കുടുംബം. അയൽക്കൂട്ടം കഴിഞ്ഞ് തയ്യൽ കടയ്ക്ക് സമീപം ബസ് കാത്തു നിൽക്കുമ്പോഴാണ് അപകടം.



