ബത്തേരി: മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വെച്ച് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം, കെ സുനിലിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നെയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരായ രണ്ട് യുവാക്കളെ 41.5 ഗ്രാം എംഡിഎംഎയുമായി പിടികൂടി. കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (29), മലപ്പുറം വണ്ടൂർ സ്വദേശി വാണിയമ്പലം പള്ളത്ത് വീട്ടിൽ അഭിൻ സൂര്യ (19) എന്നിരാണ് പിടിയിലായത്. 2024 ഒക്ടോബറിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് കാറിൽ കടത്തി കൊണ്ടുവന്ന 53. 900 ഗ്രാം മെത്താംഫിറ്റമിനുമായി മുഹമ്മദ് ആഷിഖിനെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ജാമ്യത്തിൽ ഇറങ്ങി വീണ്ടും എംഡിഎംഎ കടത്തുന്നതിനിടയിലാണ് വീണ്ടും പിടിയിലായിട്ടുള്ളത്. 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ, അസി.എക്സൈസ് ഇൻസ്പെക്‌ടർ (ഗ്രേഡ്) സൈമൺ കെ.എം, പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ കി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് എൻ.വി, അമൽ തോമസ്, നിഷാദ് വി.ബി, സിവിൽ എക്സൈസ് ഡ്രൈവർ വീരാൻ കോയ എന്നിവർ പങ്കെടുത്തു. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻസ് ചെയ്‌തു.



