ഞാവൽ കൃഷിരീതി

കുരു പാകി കിളിര്‍പ്പിച്ചെടുക്കുന്ന തൈകള്‍ കായ്ക്കാന്‍ പത്തുവര്‍ഷമെങ്കിലുമെടുക്കും. ലെയ്‌റിംഗില്‍ കൂടി ഉത്പാദിപ്പിച്ചെടുക്കുന്ന തൈകള്‍ മൂന്ന് വര്‍ഷത്തിനകം കായ്ച്ചു തുടങ്ങും. കൃഷി സ്ഥലങ്ങളുടെ അതിരുകളിലും തരിശു സ്ഥലങ്ങളിലും ഞാവല്‍ നട്ടു പിടിപ്പിക്കാം. ആവശ്യക്കാര്‍ കൂടുന്നതിന് അനുസരിച്ചു പല നഴ്‌സറികളുമിപ്പോള്‍ ഞാവല്‍ തൈകള്‍ ഉത്പാദിപ്പിച്ചു വില്‍ക്കുന്നുണ്ട്. ഇത്തരം തൈകള്‍ സാധാരണ മരത്തിന്റെ അത്രയും ഉയരം വയ്ക്കില്ല. വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം ജൈവ വളവും വേനല്‍ക്കാലത്ത് ജലസേചനവും നല്‍കിയാല്‍ കൂടുതല്‍ പഴങ്ങള്‍ ഉണ്ടാകും.

 

ഔഷധഗുണങ്ങള്‍ അനവധി

 

പ്രമേഹം, കൊഴുപ്പ്, അമിതവണ്ണം, രക്തസമ്മര്‍ദം തുടങ്ങിയവ നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴം കഴിക്കുന്നതു സഹായിക്കുമെന്ന് അറിഞ്ഞതോടെയാണ് ഡിമാന്‍ഡ് കൂടിയത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനുമിതു സഹായിക്കും. ആന്റി ബാക്റ്റീരിയല്‍, ആന്റി ഫംഗല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഞാവല്‍പ്പഴത്തിന്റെ ജ്യൂസ് തൊണ്ടവേദന ശമിപ്പിക്കും. റേഡിയേഷന്‍ കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ പരിഹരിക്കാനും ഞാവല്‍പ്പഴത്തിനാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുരുവും തൊലിയും പ്രമേഹ നിയന്ത്രണത്തിന് മികച്ച ഔഷധങ്ങളാണ്. പഴങ്ങള്‍ വയറുവേദനയ്ക്കും ഉദരരോഗങ്ങള്‍ക്കുമെതിരെ ഉപയോഗിക്കാം. അര്‍ശസ്, വയറുവേദന, വായിലുണ്ടാകുന്ന മുറിവുകള്‍ എന്നിവയ്‌ക്കെതിരെയും ഫലപ്രദമാണ്. പഴത്തില്‍ മാംസ്യം, കൊഴുപ്പ് , ധാതുക്കള്‍, നാര്, അന്നജം , കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, കരോട്ടിന്‍, പോട്ടാസ്യം, സോഡിയം, ഓക്‌സാലിക് ആസിഡ് എന്നിവയും നല്ല അളവിലുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *