ഹോർട്ടിക്കൾച്ചർ മിഷൻ ധനസഹായം നൽകുന്നു

2026-27 സാമ്പത്തിക വർഷം സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ, കേരള മിഷൻ ഫോർ ഇന്റെഗ്രേറ്റഡ് ഡെവലപ്‌മെന്റ്റ് ഓഫ് ഹോർട്ടിക്കൾച്ചർ (എം.ഐ.ഡി.എച്ച്) പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകുന്നു.

കുരുമുളക്, കൊക്കോ, മാവ്, ജാതി, കശുമാവ് മുതലായ വിളകളുടെ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണം:- ഉത്പാദനക്ഷമത കുറഞ്ഞതും പ്രായമേറിയതും രോഗബാധിതവുമായ വളളികൾ/ശാഖകൾ വെട്ടിമാറ്റി പകരം അത്യുത്പാദന ശേഷിയുള്ള പുതിയ തൈകൾ നട്ടുപിടിപ്പിച്ച് ശാസ്ത്രീയമായ കൃഷി രീതികൾ ആവിഷ്‌ക്കരിക്കുന്നതിന് ധനസഹായം നൽകുന്നു.

 

ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 24,000 രൂപ ധനസഹായമായി നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി 2 ഹെക്ടർ സ്ഥലത്തിന് ധനസഹായം ലഭിക്കും.

 

ജൈവകൃഷി:- 30’x8’x2.5′ വിസ്തീർണ്ണമുള്ള മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനമായ 50,000/- രൂപ ധനസഹായം നൽകുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!