ക്ഷീരവികസന വകുപ്പന്റെ 2026-27 സാമ്പത്തിക വർഷത്തിലെ തീറ്റപ്പുൽ ഘടകത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപ്പര്യമുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
20 സെന്റിന് മുകളിലുള്ള പുൽകൃഷി, തരിശുഭുമിയിലുള്ള പുൽകൃഷി, ചോളകൃഷി എന്നീ പദ്ധതികളും പുൽ കൃഷിക്ക് വേണ്ടിയുള്ള യന്ത്രവൽകരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഗ്രൂപ്പുകൾക്ക് തീറ്റപ്പുൽ വിതരണ യൂണിറ്റുകൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി.
ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ആഗസ്റ്റ് 20 വരെ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവൃത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായി 0486222099 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
