തിരുവനന്തപുരം: സംസ്ഥാന കർഷക അവാർഡ് 2025-ൻ്റെ ജേതാക്കളെ ഓഗസ്റ്റ് 9 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പി.ആർ. ചേമ്പറിൽ സംഘടിപ്പിക്കുന്ന പത്രസമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പ്രഖ്യാപിക്കും.
കർഷകരുടെ അധ്വാനത്തിനും കാർഷിക മേഖലയിലെ മികച്ച മാതൃകകൾക്കും അംഗീകാരം നൽകുന്ന അവാർഡുകൾ 38 വിഭാഗങ്ങളിലാണ് പ്രഖ്യാപിക്കുന്നത്.ഇത്തവണത്തെ പ്രധാന പ്രത്യേകതയാണ് കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് പുതുതായി ഏർപ്പെടുത്തിയ ശ്രീ. ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്. കൂടാതെ അർബൻ റൂഫ് ടോപ്പ് ഫാർമർ, ഉദ്യാന ശ്രേഷ്ഠ എന്നീ പുതിയ വിഭാഗങ്ങളും ഇത്തവണത്തെ അവാർഡുകളുടെ പ്രത്യേകതയാണ്.
കർഷകരുടെ മികവിനെയും കാർഷിക മേഖലയിലെ നൂതന ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുകയും മികച്ച കാർഷിക മാതൃകകൾ കൂടുതൽ കർഷകരിലേക്ക് എത്തിക്കുകയും കർഷകരുടെ സംഭാവനകൾക്ക് അർഹമായ അംഗീകാരം നൽകുകയും ചെയ്യുന്നു സംസ്ഥാന കർഷക അവാർഡിൻ്റെ ലക്ഷ്യം.അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 4 മണി മുതൽ ഐ&പി.ആർ.ഡി. കേരളത്തിൻ്റെ YouTube ചാനലിൽ (https://youtube.com/@ipkerala) തത്സമയം പ്രസിദ്ധീകരിക്കും
