ഇറാൻ – ഇസ്രായേൽ സംഘർഷം; നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യാ എക്സ്‌പ്രസ്

ന്യൂഡൽഹി:വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്. നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനങ്ങളുടെ സർവീസും ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. മാർച്ച് 7 വരെയുള്ള ബുക്കിങ്ങുകൾ റദ്ദാക്കുമ്പോൾ പൂർണ്ണമായും റീഫണ്ട് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്.

 

മാർച്ച് 7 വരെയുള്ള ബുക്കിംഗുകൾക്ക് മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു. എല്ലാ ഇന്ത്യൻ വിമാന കമ്പനികളും ഈ കാലയളവിൽ സൗജന്യ റീ ഷെഡ്യൂൾ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കണ്ണൂരിൽ നിന്ന് നാളെ പുലർച്ചെ 4.35 ന് പുറപ്പെടേണ്ട എയർ ഇന്ത്യ സർവീസ് റദ്ദാക്കി. റാസ് -അൽ -ഖൈമയിലേക്കുള്ള സർവീസാണ് റദ്ദ് ചെയ്തത്.

 

പശ്ചിമേഷ്യയിൽ ഇറാൻ ഇസ്രയേൽ സംഘർഷം കനത്തതോടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം സ്തംഭിച്ചു. ദോഹ, ദുബായ് , ഷാർജ, അബുദാബി തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങളാണ് ഇന്ന് റദ്ദ് ചെയ്തത്. ഇതേ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

 

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇറാനിലെയും ഇസ്രായേലിനെയും പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ. ഇതിനായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്ത് വരുന്നതായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. പല മേഖലയിലെയും വ്യോമപാത അടച്ചതോടെയാണ് നീക്കം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നിലവിൽ പരിഗണനയില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *