ഗൾഫിലെ CBSE പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

ദുബായ്: ഗൾഫിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കും. നേരത്തെ മാറ്റിവെച്ചതും നടക്കാനുള്ളതുമായ മുഴുവൻ പത്താം ക്ലാസ് പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഈമാസം 7ന് നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.

 

പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഐയുടെ അറിയിപ്പ്. മാർച്ച് 9 ന് ശേഷം നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ കാര്യത്തിൽ സ്ഥിതിവിലയിരുത്തിയ ശേഷം പിന്നീട് തീരുമാനമെടുക്കും. നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് CBSE യുടെ തീരുമാനം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *