രാജ്യത്ത് പാചകവാതക സിലിണ്ടർ ബുക്കിങിന് കേന്ദ്ര സര്ക്കാർ കർശന നിയന്ത്രണം ഏര്പ്പെടുത്തി. പശ്ചിമേഷ്യൻ സംഘര്ഷങ്ങളെത്തുടര്ന്ന് പാചകവാതക ക്ഷാമം ഉണ്ടായേക്കാമെന്ന റിപോര്ട്ടുകളെ തുടർന്ന് ബുക്കിങ് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് നടപടി.എൽ.പി.ജി റീഫില്ലുകള്ക്ക് എണ്ണ വിതരണ കമ്പനികൾ 21 ദിവസത്തെ ലോക്ക്‌ഇൻ പിരീഡ് നിശ്ചയിച്ചു. ഇതോടെ ഒരു സിലിണ്ടർ ബുക്ക് ചെയ്ത് 21 ദിവസം കഴിഞ്ഞാൽ മാത്രമേ അടുത്ത ബുക്കിങ് നടത്താന് സാധിക്കൂ. വെള്ളിയാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
ഗാർഹിക ഉപഭോക്താക്കൾക്ക് പുറമെ വാണിജ്യ സിലിണ്ടർ ബുക്കിങിലും നിയന്ത്രണം ഏർപ്പെടുത്തി ഹോട്ടലുകൾ, കാന്റീനുകൾ തുടങ്ങിയ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയര്ന്നിട്ടുണ്ട്. 1955ലെ അവശ്യസാധന നിയമപ്രകാരം എൽ.പി.ജി ഉല്പാദനം പരമാവധിയാക്കാന് എണ്ണക്കമ്പനികള്ക്ക് കേന്ദ്രം നിര്ദേശം നല്കി. എണ്ണക്കമ്പനികളുടെ പക്കലുള്ള അധിക പാചകവാതകവും പ്രൊപ്പെയ്ന്, ബ്യൂട്ടെയ്ന് തുടങ്ങിയവയും പൊതുമേഖലാ സ്ഥാപനങ്ങള്ക്ക് മാത്രമേ നല്കാവൂ എന്നും നിര്ദേശമുണ്ട്. നിയന്ത്രണങ്ങള്ക്കൊപ്പം പാചകവാതക വിലയും വര്ധിപ്പിച്ചു. 14.2 കിലോ ഗാര്ഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇറക്കുമതിയെ ബാധിക്കാനിടയുള്ളതിനാലാണ് ഈ മുൻകരുതൽ നടപടികൾ



