മലപ്പുറം : കൊണ്ടോട്ടിയിൽ ബസ്സും കാറും കൂട്ടി ഇടിച്ച് അപകടം മൂന്ന് പേർ മരിച്ചു.കൊണ്ടോട്ടി മൊറയൂർ വാലഞ്ചേരി പള്ളിക്ക് സമീപം ആണ് രാവിലെ എട്ടുമണിയോടെയാണ് അപകടം മഞ്ചേരി – കോഴിക്കോട് റൂട്ടിൽ ഓടുന്ന ബദ്രിയ എന്ന ബസ്സും കാറും ആണ് അപകടത്തിൽ പെട്ടത്. പാലക്കാട് ഭാഗത്തുനിന്നുള്ള ബസും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. പാലക്കാട് സ്വദേശി സക്കീന, ബാസില, കാർ ഓടിച്ച ഷിയാസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.



