അസം:പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 22-ാം ഗഡു വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി അസമില്‍ അല്‍പസമയം മുന്‍പ് നിര്‍വഹിച്ചു. 9 കോടി 32 ലക്ഷത്തിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,640 കോടി രൂപയാണ് ഇതിലൂടെ കൈമാറിയത്. കര്‍ഷകരുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് കിസാന്‍ സമ്മാന്‍ നിധി രാജ്യത്ത് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു.
പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 22-ാം ഗഡു വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി അസമില്‍ നിര്‍വഹിച്ചു





